കൂരാച്ചുണ്ട് (കോഴിക്കോട് ): ( www.truevisionnews.com ) കുരാച്ചുണ്ട് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ യുവാവിന്റെ ജഡം കണ്ടെത്തി. കാരക്കട മലഞ്ചരക്ക് കടയ്ക്ക് പുറകിലാണ് സംഭവം.

മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ രാവിലെ മുതലേ അങ്ങാടിയിൽ ദുർഗന്ധം വമിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്.
മൃതദേഹം അങ്ങാടിയിൽ നിന്നും മൂന്നുദിവസമായി കാണാതായ പശ്ചിമബംഗാൾ സ്വദേശിയുടേതാണെന്ന് സംശയിക്കുന്നുണ്ട്. ബംഗാൾ സ്വദേശി മഹേഷ് ദാസിനെയാണ് കാണാതായത്.
സുഹൃത്തുക്കൾ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
#youngman #bodyfound #decomposed #koorachunduMarket #Kozhikode
